പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ?

ഇതു നല്ല തമാശ. പന്നി പനിയെ നേരിടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങോ ? അതും ഇത് എഴുതി വെയ്ക്കുന്നത് ഒരു ഡോക്ടര്‍ ആയാലോ? ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ എന്തുവേണം?
കഷ്ടം തന്നെ !

തത്തമംഗലത്ത്  പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഒന്ന്

ആപ്പിള്‍ വില്‍ക്കുന്നവനും എഴുതുവയ്ക്കാമല്ലോ, ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ, പന്നി പനിയെ നേരിടൂ, എന്ന് !

ആര്‍ക്കും എന്തും എഴുതിവെച്ച് കച്ചവടം കൊഴിപ്പിക്കാം. ഹോമിയോപതിക്കാരും വച്ചിട്ടുണ്ട് ഒരു ബോര്‍ഡ്, 10 രൂപക്ക് പന്നി പനി വരുന്നത് തടയാമെന്ന് പറഞ്ഞ് ! ജനങ്ങളെ പറ്റിക്കാന്‍ പല പല മാര്‍ഗ്ഗങ്ങളെന്നല്ലാതെ എന്തു പറയാന്‍ !

PLEASE STOP MAKING FALSE CLAIMS !

7 Responses

  1. ആള്‍ക്കാര്‍ക്ക് ഭ്രാന്ത് വന്നാല്‍ വൈദ്യനെ കാണിക്കാം , ഇവിടെ രോഗികളെ ചികിത്സിക്കുന്ന വൈദ്യനാണ് ഭ്രാന്ത്. വൈദ്യ വിദ്യാഭ്യാസം സിദ്ധിച്ച വൈദ്യന്‍ ആള്‍ക്കാരെ വിഡ്ഢി വേഷം കെട്ടാന്‍ സ്വാധീനിക്കുന്നു . എന്തായാലും നല്ല കാഴ്ച കണ്ടു രസിക്കാം കാണികള്‍ക്ക് …………

  2. എന്തൊക്കെ ആയാലും പാവങ്ങള്‍ പട്ടിക്കപ്പെടുന്നില്ല എന്നൊരു ആശ്വാസം ഉണ്ട് ……..
    ശ്വാസം വലിക്കാനും വിടാനും എത്തുന്നത്‌ വിദ്യാ സമ്പന്നരാണ് …
    അത്കൊണ്ട് കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടൊന്നും കാര്യമില്ല …..

  3. അങ്ങിനെ അല്ല. പണമുള്ളവന്‍ ഇല്ലാത്തവന്‍ എന്നൊന്നും വൈറല്‍ പനിക്ക് അറിയില്ല. ആ വ്യത്യാസം അറിയാതെ ചികിത്സ നല്‍കുന്ന ഒരു ഡോക്ടര്‍ ഇങ്ങിനെ ഒരു പരസ്യം ചെയ്യുമ്പോള്‍ അത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. പിന്നെ, കമന്റ് പോസ്റ്റ് ചെയ്യണം, ഇത് പ്രതികരിക്കാനുള്ള ഒരു വേദിയാകണം. ഇപ്പോ തത്തമംഗലത്ത് തന്നെ 100 ല്‍ കൂടുതല്‍ വീടുകളില്‍ നെറ്റ് സൈകര്യം ഉണ്ട്.

  4. ഇനി ഡോക്ടര്മാര്‍ക്കൊന്നും പണിയുണ്ടാവില്ല….
    എല്ലാവരും ആര്‍ട്ട്‌ ഓഫ് ലിവിംഗ് പഠിച്ചാല്‍ പോരേ…

Leave a Reply