ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
(1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ
(2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ
(3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ
(4) ശാസ്ത്രകേരളം : 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1500 രൂപ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.
തത്തമംഗലത്തെ കുട്ടികളിൽ ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുവാൻ സഹായിക്കാൻ താത്പര്യമുള്ളവർ 9446283182 ( പ്രേംദാസ് ) എന്ന നമ്പറിലോ, 9400218234 ( സുരേന്ദ്ര നാഥ് ) എന്ന നമ്പറിലോ വിളിയ്ക്കൂ. അല്ലെങ്കിൽ, ഇവിടെ എഴുതൂ. നന്ദി .