പാലക്കാട് ജില്ലയിൽ ഇന്ന് ഒരു നാലു വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 30) ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി.

ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ചെന്നൈ -2, കുവൈത്ത്-2, ഒമാൻ-2, തെലുങ്കാന- 1,

കുവൈറ്റിൽ നിന്നു വന്ന പാലപ്പുറം സ്വദേശിക്കും ഒമാനിൽ നിന്നും വന്ന രണ്ടു കാരാകുറുശ്ശി സ്വദേശികൾക്കുമായി മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.

മെയ് 13 ന് കുവൈറ്റിൽ നിന്നും വന്ന ഇന്ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം പാലപ്പുറം സ്വദേശി (39, പുരുഷൻ) നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ്.

ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒമാനിൽ നിന്നും മെയ് 21ന് വന്ന കാരാകുറുശ്ശി സ്വദേശികളായ 26 കാരിയായ അമ്മയും, നാല് വയസ്സുള്ള മകളും നേരത്തെ രോഗം സ്ഥിരീകരിച്ച 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്.

കൂടാതെ ആംബുലൻസ് ഡ്രൈവർ ആയ ഒരു കോട്ടായി സ്വദേശിക്കും (39,പുരുഷൻ),വാളയാർ ചെക്പോസ്റ്റിൽ ജോലിചെയ്തിരുന്ന ആലത്തൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകനും (31 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുവൈത്തിൽ നിന്നും മെയ് 21-ന് വന്ന തൃത്താല തലശ്ശേരി സ്വദേശിക്ക് (43, പുരുഷൻ) ,

തെലുങ്കാനയിൽ നിന്നും മെയ് 18ന് എത്തിയ കോട്ടായി സ്വദേശി (26 പുരുഷൻ), ചെന്നൈയിൽ നിന്നും എത്തിയിട്ടുള്ള പുതുശ്ശേരി കാവുങ്കൽപറമ്പ് സ്വദേശി (28, പുരുഷൻ), പു തുനഗരം കരിപ്പോട് സ്വദേശി (28, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികൾ.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 128 പേരായി.

നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Leave a Reply