പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ അഞ്ച്) ഒരു തമിഴ് നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 181 പേരായി. രോഗികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ ഉള്ളതായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

One Response

Leave a Reply