പാലക്കാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് (ജൂൺ 28, 2020)രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
മഹാരാഷ്ട്ര-1
കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു.
കുവൈത്ത്-1
അകത്തേത്തറ സ്വദേശി(34 പുരുഷൻ)
യുഎഇ-1
കണ്ണമ്പ്ര സ്വദേശി (36 പുരുഷൻ)
സമ്പർക്കം-1
ലക്കിടി പേരൂർ സ്വദേശി (15 ആൺകുട്ടി).ഈ കുട്ടിയുടെ അമ്മൂമ്മയ്‌ക്ക് ജൂൺ ഒമ്പതിനും,രണ്ട് സഹോദരങ്ങൾക്ക് ജൂൺ 15 നും കോയമ്പത്തൂരിൽ നിന്നും വന്ന പിതാവിന് ജൂൺ 16 നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 261 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.