പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-4

  1. നെല്ലായ സ്വദേശി (37 പുരുഷൻ)
  2. കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ)
  3. കുളപ്പുള്ളി സ്വദേശി (29 പുരുഷൻ)
  4. പുതുനഗരം സ്വദേശി (24 സ്ത്രീ)

യുഎഇ-22

  1. മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ)
  2. പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5)
  3. കാമ്പ്രത്ത് ചള്ള സ്വദേശി (27 പുരുഷൻ)
  4. കൊടുവായൂർ സ്വദേശി (45 പുരുഷൻ)
  5. വല്ലപ്പുഴ സ്വദേശികളായ ഏഴുപേർ (26,39,56,27,30,23 പുരുഷന്മാർ, 21 സ്ത്രീ)
  6. വടകരപ്പതി കോഴിപ്പാറ സ്വദേശി (32 പുരുഷൻ)
  7. നെല്ലായ സ്വദേശി (40,25 പുരുഷൻ)
  8. മീനാക്ഷിപുരം സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, 34,60 പുരുഷൻ)
  9. ദുബായിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (52 പുരുഷൻ)
  10. ഷാർജയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (21 പുരുഷൻ)
  11. ഷാർജയിൽ നിന്നും വന്ന വണ്ടിത്താവളം വളം സ്വദേശി (26 സ്ത്രീ)
  12. ഷാർജയിൽ നിന്നും വന്ന പല്ലശ്ശന സ്വദേശി (31 പുരുഷൻ)

തമിഴ്നാട്-7

  1. ഷൊർണൂർ കവളപ്പാറ സ്വദേശി (53 പുരുഷൻ)
  2. എലവഞ്ചേരി സ്വദേശിയായ ഗർഭിണി (23)
  3. കൊടുവായൂർ സ്വദേശി (37 പുരുഷൻ)
  4. വേലന്താവളം സ്വദേശി (50 പുരുഷൻ)
  5. കുത്തന്നൂർ സ്വദേശികളായ രണ്ടുപേർ (27,23 പുരുഷൻ)
  6. മധുരയിൽ നിന്ന് വന്ന കുമരനല്ലൂർ സ്വദേശി (40 പുരുഷൻ)

ഒമാൻ-3

  1. ചിറ്റൂർ സ്വദേശി (27 പുരുഷൻ)
  2. പുത്തൂർ സ്വദേശി (49 പുരുഷൻ)
  3. നെല്ലായ സ്വദേശി (57 പുരുഷൻ)

കർണാടക-5

  1. ചിറ്റൂർ സ്വദേശി (27 പുരുഷൻ)
  2. തൃക്കടീരി സ്വദേശി (54 പുരുഷൻ)
  3. നാഗലശ്ശേരി സ്വദേശി (32 പുരുഷൻ)
  4. തത്തമംഗലം സ്വദേശി (35 പുരുഷൻ)
  5. ബാംഗ്ലൂരിൽ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി(25 പുരുഷൻ)

ഖത്തർ-3

  1. വടവന്നൂർ സ്വദേശി (29 പുരുഷൻ)
  2. മുതലമട സ്വദേശി (37 പുരുഷൻ)
  3. കൊല്ലങ്കോട് സ്വദേശി(24 പുരുഷൻ)

ഡൽഹി-1
ശ്രീകൃഷ്ണപുരം സ്വദേശി (51 സ്ത്രീ)

യുകെ-1
നെല്ലായ സ്വദേശി(30 പുരുഷൻ)

ജമ്മു കാശ്മീർ-1
തത്തമംഗലം (41 പുരുഷൻ)

കുവൈത്ത്-1
ചിറ്റൂർ സ്വദേശി (31 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

 
 
 
 

Leave a Reply