ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024
17, 18 October
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ, സർക്കാർ യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ അരങ്ങേറുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, സംഘാടകർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.
ശാസ്ത്രം എന്നത് അറിവുകൾക്കും പ്രകൃതിയുടെ രഹസ്യങ്ങൾക്കുമുള്ള കവാടമാണെന്നും നമ്മെ വീണ്ടും വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ലോകമാണെണല്ലോ. നമ്മുടെ ആധുനിക ജീവിതത്തിലെ അനവധി സങ്കേതങ്ങളും, സൗകര്യങ്ങളും ശാസ്ത്രത്തിന്റെ ഗുണഫലങ്ങളാണ്.
ശാസ്ത്രത്തിന്റെ മഹത്തായ വികാസം കടന്നു പോകുന്നൊരു ജ്വലിക്കുന്ന നക്ഷത്രമായി ഈ ശാസ്ത്രമേള മാറട്ടെ.
നമ്മുടെ ദൈനംദിന ജീവിതത്തിലെ പല സാങ്കേതികവിദ്യകളും, വൈദ്യുതിയും മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയെല്ലാം ശാസ്ത്രത്തിന്റെ അത്ഭുത സൃഷ്ടികളാണ്. ഇതൊക്കെ നമുക്ക് ലഭ്യമാക്കിയതിലൂടെ ശാസ്ത്രം നമ്മെ ഒരിക്കലും മതിയാകാത്ത അറിവിന്റെ പാതയിലേക്ക് നയിക്കുന്നു. കൂടാതെ, ശാസ്ത്രത്തിന്റെ നിയമങ്ങളെ മനസ്സിലാക്കി, അത് അനുശാസിക്കുന്ന ജീവിതരീതിയിലൂടെ നാം പരിസ്ഥിതിയെയും ഭൂമിയെയും സംരക്ഷിക്കാനായി പരിശ്രമിക്കാം.
വിദ്യാർത്ഥികളിൽ ശാസ്ത്രം പോലെ ഒരു സാഹസികമായ പഠന മേഖലയിൽ താല്പര്യം വളർത്തുന്നത്, അവരുരെ ഭാവി കണ്ടുപിടിത്തങ്ങളിലേക്കും ആഗോള നിലവാരത്തിൽ പ്രശസ്തനായ ശാസ്ത്രജ്ഞരായി മാറാനുള്ള പ്രചോദനം നൽകുക മുതലയാവ ആയിരിക്കണം ഈ ശാസ്ത്രമേളയുടെ ലക്ഷ്യം.