History of Palakkad, Chittur, and Tattamangalam

Palakkad Palakkad, often referred to as the “Gateway to Kerala,” occupies a prominent place in Kerala’s history due to its strategic position at the Palakkad Gap, a vital natural pass through the Western Ghats. This route historically facilitated trade and migration between Kerala and Tamil Nadu. The region was once ruled by the Cheras, followed […]

Palakkad’s Journey Through Time: Exploring History and the Madagascar Connection

From Ancient Empires to Madagascar: The Story of Palakkad and Its Geological Wonders

Palakkad, often referred to as the “Gateway of Kerala,” is a district steeped in history, blending ancient traditions with modern advancements. This region, known for its verdant landscapes, cultural richness, and strategic importance, has a history that dates back centuries. The story of Palakkad is one of transformation, from its ancient roots as a significant trade route to its current status as a bustling district with a vibrant mix of tradition and modernity.

[History] Our town mentioned in – Memoir of the Survey of Travancore and Cochin 1816-1820

chittur history

നിങ്ങൾക്കറിയാമോ? 1816 മുതൽ 1820 വരെ നീണ്ട ട്രാവൻകൂർ കൊച്ചി സർവ്വേക്കായി ബ്രിട്ടീഷ് ലഫ്റ്റനൻറ് ബി എസ് വാർഡ് (Benjamin Swain Ward 1786-1835 ) നമ്മുടെ സ്ഥലങ്ങളിലെല്ലാം വന്നിരുന്നു. 1891 ൽ പ്രസിദ്ധീകരിച്ച “Memoir of the Survey of Travancore and Cochin 1816-1820” എന്ന പുസ്തകത്തിൽ ഇതിന്റെ വിശദാശംങ്ങൾ ഉണ്ട്. ഭാഗം 2 – പേജ് 317 മുതൽ 323 വരെ ചിറ്റൂരിനെ പറ്റി വിശദമായി ഉണ്ട്. കൊച്ചി രാജ്യത്തെ ചിറ്റൂർ ഡിസ്ട്രിക് […]

പഴനി – പദയാത്ര

palani temple visit by walk

കാൽനൂറ്റാണ്ട് മുൻപ് വണ്ടിത്താവളം ഗ്രാമത്തിൽ നിന്ന് അൻപതോളം ചെറുപ്പക്കാർ പഴനി തീർത്ഥാടന പദയാത്ര നടത്തി. പൂർവ്വീകപദയാത്രികരേയും, അത്തരം യാത്രാ അനുഭവങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ആവേശയാത്ര. പഴനിയാത്ര സംബന്ധിച്ച് ധാരാളം സഞ്ചാരകഥകൾ പഴഞ്ചരിത്രമായി ബാല്യം മുതൽ തന്നെ എല്ലാവരുടേയും ബോധമനസ്സിൽ പതിഞ്ഞുനിന്ന കാര്യമാണ്. ഗ്രാമക്കവലയിലെ ആൽമരച്ചുവട്ടിൽ സന്ധ്യാ ചർച്ച നടന്നപ്പോൾ ആരോ പഴനിയാത്ര എന്നൊരാശയം കൊണ്ടുവന്നു. അതോടെ അന്നത്തെ ചർച്ച ഈ വിഷയം മാത്രമായി. രാത്രി 12 മണിയോടെ ചർച്ചാതീരുമാനമായി. അടുത്ത വ്യാഴാഴ്ച നടന്നുപോകുന്നു. താൽപര്യക്കാർക്കെല്ലാം പങ്കെടുക്കാം. […]

ചിത്രാ കാപ്പി തത്തമംഗലം

chithra coffee tattamangalam

പഴയ കഥയാണ്. സ്കൂൾ പഠനകാലം. അച്ഛന്റെ കൂടെ ജോലിസ്ഥലമായ കാസർഗോഡാണ് താമസം. വെക്കേഷന് നാടായ വണ്ടിത്താവളമെത്തും- വിഷുവിന് മുൻപായി . മംഗലാപുരം- മദ്രാസ് വെസ്റ്റ് കോസ്റ്റ് ട്രെയിനിലാണ് വരുന്നത്. ഒലവക്കോടെത്തുമ്പോൾ പുലർച്ച 4 മണിയാകും. റെയിൽവേ സ്റ്റേഷനിൽത്തന്നെ പൊള്ളാച്ചിക്കുള്ള KBBS ബസ് നിൽക്കുന്നത് കാണാം. കൂടെ സന്തത ഉടമ രാഘവേട്ടനും. ആറു മണി കഴിഞ്ഞ് വണ്ടിത്താവളത്ത് ബസിറങ്ങും. മൂന്ന് കിലോമീറ്റർ അകലമുണ്ട് വീട്ടിലേക്ക്. യാത്ര ചെയ്യാൻ വീട്ടിൽ നിന്നയച്ച കാളകൾ വലിക്കുന്ന സവാരി വണ്ടി ബസ് സ്റ്റോപ്പിൽ കാത്തു […]

ചിറ്റൂരിന്റെ നഷ്ടം ! – വഴിമാറിയ തീവണ്ടിപ്പാത

ദക്ഷിണേന്ത്യയിലെ ഗ്രാമീണ ചാരുതയാർന്ന റെയിൽവേ സ്റ്റേഷനാണ് പാലക്കാട്ടെ മുതലമട . പാലക്കാട് – പൊള്ളാച്ചി റൂട്ടിലാണ് ഈ സ്റ്റേഷൻ. 1880 കാലഘട്ടത്തിലാണ് പാത ബ്രിട്ടീഷുകാർ പണിതത്. അതുവരെ പൊള്ളാച്ചി- കിണത്തുക്കടവ്- പോത്തനൂർ പാത മാത്രമെ ഉണ്ടായിരുന്നുള്ളൂ. പൊള്ളാച്ചിയിൽ നിന്നും 50 km ദൂരം നീട്ടി പാലക്കാട് – ഒലവക്കോട് ജംഗ്ഷനുമായി പിന്നീട് ഈ പാത ബന്ധിപ്പിച്ചു. ആനമല റോഡ്, മീനാക്ഷീപുരം, മുതലമട , കൊല്ലങ്കോട്, വടകന്നികാപുരം, പുതുനഗരം എന്നീ സ്റ്റേഷനുകളാണ് ഈ റേഞ്ചിലുള്ളത്. ഇപ്രകാരം ഒലവക്കോട് മുതൽ […]

വണ്ടിത്താവളത്തിന്റെ ചക്രപാത

vandithavalam palakkad

വിശാലമായ തെക്കൻ ചക്രവാളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നീല ഛായയുള്ള തെൻമലനിരകൾ. മുല്ലവള്ളികൾ പടർന്നതു പോലെ അതിൽ അസംഖ്യം വെള്ളി നീർച്ചാലുകൾ ഒഴുകുന്നു. പച്ചയായ കാട്ടു സമ്പത്ത്. ചുരം കയറിപ്പോകുന്ന നെല്ലിയാമ്പതി ഹൈറേഞ്ച് പാത ചെറിയ ചരട് പോലെ കാണാം. രാത്രി കാലങ്ങളിൽ മല മുഴുവൻ തീയാണ് – മരക്കരി ഉണ്ടാക്കൽ. നെല്ലിയാമ്പതിക്കുള്ള വഴിവിളക്കുകൾ കത്തുന്നതും കാണാം. മലനിരകൾക്ക് താഴെ നോക്കെത്താ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന നെൽപ്പാടം അവയിൽ കരിമ്പനക്കൂട്ടങ്ങൾ. വരമ്പുകളിലെ ആര്യവേപ്പിന്റെ ചോലമരങ്ങൾ. വീതി കൂടി […]

വണ്ടിത്താവളത്തിന്റെ തങ്കം

vandithavalam thankam theatre cinema ticket

വണ്ടിത്താവളത്തിന്റെ തങ്കം തങ്കം തിയ്യേറ്റർ 1958 കാലഘട്ടത്തിലാണ് വണ്ടിത്താവളം ടൗണിൽ വന്നത്. ഓലക്കൊട്ടക . അതുവരെ നാട്ടുകാർക്ക് സിനിമ കാണണമെന്കിൽ ചിറ്റൂർ സീതാറാം, അത്തിക്കോട് ബാബു, പാലക്കാട് – ന്യൂ, ഗൗഡർ,ഹൃദയ കൊട്ടകകളിൽ പോകണം. തങ്കം ഓലക്കൊട്ടകയാണ്. ഉടമസ്ഥൻ ആഴിചിറ ശ്രീനിവാസൻ മുതലാളി .ടൗണിൽ മുതലാളിയുടെ മാളികയ്ക്കെതിരിൽ തൃശൂർ – പൊള്ളാച്ചി റോഡരികിലെ ഒരേക്കറിൽ കൊട്ടക പൊന്തി -മുതലാളിയുടെ പ്രിയപ്പെട്ട മകളുടെ പേരിൽ . ഭുജന്മിയായ മുതലാളി പിന്നെ കൊട്ടക മുതലാളിയായി. വെള്ളി, ശനി, ഞായർ മാറ്റിനിയടക്കം […]

വെള്ളച്ചന് മരണമില്ല

മാറ്റക്കാരൻ വെള്ളച്ചന്റെ കഥാചരിത്രം പൊള്ളാച്ചിയോട് ചേർന്നു കിടക്കുന്ന കിഴക്കൻ പാലക്കാടൻ അതിർത്തി ഗ്രാമമായ വണ്ടിത്താവളംകാരനായിരുന്നു വെള്ള അഥവാ വെള്ളച്ചൻ. ഇന്നു ജീവിച്ചിരുപ്പുണ്ടെങ്കിൽ ആൾക്ക് 100 വയസ് കഴിഞ്ഞിട്ടുണ്ടാകും. പത്തിരുപതു വർഷം മുൻപ് മരണപ്പെട്ടു. വെള്ള അഥവാ വെള്ളച്ചൻ എന്നു പറഞ്ഞാൽ ആളെ ആരുമറിയില്ല. മാറ്റക്കാരൻ വെള്ളച്ചൻ എന്നു തന്നെ പറഞ്ഞാലേ അറിയുള്ളൂ. രാവിലെ 6 ന് തലയിൽ വലിയൊരു കുട്ടയുമായി വെള്ളച്ചൻ വീട്ടിൽ നിന്നും ചെമ്മൺഗ്രാമവഴികളിലെ നാൽക്കവലകളിൽ കൃത്യമായെത്തും. കുട്ട നോഹയുടെ പെട്ടകമാണ്. അതിനകത്ത് – ബീഡി, […]