വെടി വഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം
സുശീല്‍ കുമാര്‍ പി പി യുടെ ചാര്‍വാകം എന്ന മലയാളം ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച് ഈ കാലിക പ്രസക്തിയേറിയ ലേഖനം വായിക്കൂ. ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ് ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. മണ്ഡല കാലത്ത് ലൗഡ് സ്പീക്കര്‍ പുറത്തേക്കുതിരിച്ചുവെച്ച് ഉച്ഛത്തില്‍ സിനിമഗാനങ്ങള്‍ തുറന്നുവിടുന്നു. ഭജനകളായാലും മതപ്രഭാഷണങ്ങളായാലും എല്ലാ മതക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനത്തെ ശല്യം ചെയ്യുന്നു. വായിച്ചാല്‍ മാത്രമായില്ല്, നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം. http://charvaakam.blogspot.com/2010/02/blog-post.html
ഉച്ചഭാഷിണി ശബ്ദശല്യവും പരിഹാരങ്ങളും
സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്.