ചിത്രാ കാപ്പി തത്തമംഗലം

chithra coffee tattamangalam

പഴയ കഥയാണ്. സ്കൂൾ പഠനകാലം. അച്ഛന്റെ കൂടെ ജോലിസ്ഥലമായ കാസർഗോഡാണ് താമസം. വെക്കേഷന് നാടായ വണ്ടിത്താവളമെത്തും- വിഷുവിന് മുൻപായി . മംഗലാപുരം- മദ്രാസ് വെസ്റ്റ് കോസ്റ്റ് ട്രെയിനിലാണ് വരുന്നത്. ഒലവക്കോടെത്തുമ്പോൾ പുലർച്ച 4 മണിയാകും. റെയിൽവേ സ്റ്റേഷനിൽത്തന്നെ പൊള്ളാച്ചിക്കുള്ള KBBS ബസ് നിൽക്കുന്നത് കാണാം. കൂടെ സന്തത ഉടമ രാഘവേട്ടനും. ആറു മണി കഴിഞ്ഞ് വണ്ടിത്താവളത്ത് ബസിറങ്ങും. മൂന്ന് കിലോമീറ്റർ അകലമുണ്ട് വീട്ടിലേക്ക്. യാത്ര ചെയ്യാൻ വീട്ടിൽ നിന്നയച്ച കാളകൾ വലിക്കുന്ന സവാരി വണ്ടി ബസ് സ്റ്റോപ്പിൽ കാത്തു […]