ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. ആദ്യം ഈ വീഡിയോ കാണൂ. ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്. അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം. ഉള്ള ഓടകൾ സമയാ […]